കണ്ണാടിപ്പറമ്പ് ഗവൺമെൻ്റ് ഹയർ സെക്കണ്ടറി സ്കൂളിൽ പരിസ്ഥിതി ദിനം ആഘോഷിച്ചു


കണ്ണാടിപ്പറമ്പ് :- കണ്ണാടിപ്പറമ്പ് ഗവൺമെൻ്റ് ഹയർ സെക്കണ്ടറി സ്കൂൾ നാഷണൽ സർവ്വീസ് സ്കീം യൂണിറ്റും ഹൈസ്‌കൂൾ ഇക്കോ ക്ലബും സംയുക്തമായി നാറാത്ത് ഗ്രാമപഞ്ചായത്ത്, കൃഷി വകുപ്പ് എന്നിവയുടെ സഹകരണത്തോടെ പരിസ്ഥിതിദിനം ആഘോഷിച്ചു. ഹയർ സെക്കണ്ടറി സ്കൂൾ കാമ്പസിൽ വൃക്ഷത്തൈ നട്ട് നാറാത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ.റഹ്‌മത്ത് പരിപാടി ഉദ്ഘാടനം ചെയ്തു.  ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സുധീഷ്.പി അധ്യക്ഷത വഹിച്ചു. 

കൃഷി ഓഫീസർ അനുഷ.കെ പരിസ്ഥിതി ദിന സന്ദേശം നൽകി. നാഷണൽ സർവ്വീസ് സ്കീം പ്രോഗ്രാം ഓഫിസർ ഷൈബു ജേക്കബ്, ഇക്കോ ക്ലബ് കൺവീനർ മുഹമ്മദ് കെ.കെ എന്നിവർ വിവിധ പദ്ധതികളുടെ വിശദീകരണം നിർവ്വഹിച്ചു. ഹെഡ് മിസ്ട്രസ് സിനി എ.പി, സീനിയർ അസിസ്റ്റന്റ് ഹാഷിം എം.സി തുടങ്ങിയവർ ആശംസകളർപ്പിച്ച് സംസാരിച്ചു. NSS വളണ്ടിയർ സാന്ദ്ര മോഹൻ പരിസ്ഥിതിദിന പ്രതിജ്ഞ ചൊല്ലി കൊടുത്തു. പ്രിൻസിപ്പാൾ ഇന്ദു അഴീക്കോടൻ വീട്ടിൽ സ്വാഗതവും NSS വളണ്ടിയർ ലീഡർ ദേവജ് ഗിരീഷ് നന്ദിയും പറഞ്ഞു.





Previous Post Next Post