കോടിപ്പോയിൽ അംഗൻവാടി അടിയന്തര പ്രാധാന്യത്തോടെ അനുവദിക്കണമെന്നാവശ്യപ്പെട്ട് മുസ്തഫ കോടിപ്പൊയിൽ നിവേദനം നൽകി


തിരുവനന്തപുരം :- കൊളച്ചേരി ഗ്രാമപഞ്ചായത്തിലെ ഏഴാം വാർഡ് കോടിപ്പോയിൽ പുതിയ അംഗൻവാടി അടിയന്തര പ്രാധാന്യത്തോടെ അനുവദിക്കണമെന്ന് സംസ്ഥാന തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം ഷാജി, വനിതാ ശിശു ക്ഷേമ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ, സാമൂഹ്യനീതി വകുപ്പ് മന്ത്രി വി.ഇ അബ്ദുൽ ഗഫൂർ എന്നിവർക്ക് കണ്ണൂർ ജില്ലാ പഞ്ചായത്ത് മെമ്പർ കോടിപ്പോയിൽ മുസ്തഫ നൽകിയ നിവേദനത്തിലൂടെ ആവശ്യപ്പെട്ടു.

നിലവിൽ 19 വാർഡും 26 അംഗനവാടികളും ഗ്രാമപഞ്ചായത്തിൽ പ്രവർത്തിക്കുന്നുണ്ടെങ്കിലും 15 വർഷം മുമ്പ് നിലവിൽ വന്ന പ്രസ്തുത വാർഡിനകത്ത് ഒരു അംഗൻവാടി ഇല്ലാത്തത് ഈ പ്രദേശത്തെ കുട്ടികൾക്കും വനിതകൾക്കും ഏറെ പ്രയാസം സൃഷ്ടിക്കുന്നതായി നിവേദനത്തിലൂടെ മന്ത്രിമാരെ ബോധ്യപ്പെടുത്തി. ജനസംഖ്യാനുപാതികമായി പുതിയ അംഗനവാടി അനുവദിക്കാൻ നടപടി ഉണ്ടാകുമെന്നും, അതുവരെ താൽക്കാലിക സംവിധാനം എന്ന നിലയിൽ അടിയന്തര പ്രാധാന്യത്തോടെ കാര്യം പരിഗണിക്കാമെന്നും മന്ത്രിമാർ ഉറപ്പ് നൽകി.

Previous Post Next Post