ശക്തമായ മഴയിൽ കുറ്റ്യാട്ടൂർ പൊറോളത്ത് മതിൽ തകർന്ന് വീണു


കുറ്റ്യാട്ടൂർ :- ശക്തമായ മഴയിൽ പൊറോളത്ത് മതിൽ തകർന്ന് വീണു. പൊറോളം സ്കൂളിന് സമീപത്തെ പി.പി അബ്ദുൽ അസിസിന്റെ വീട്ടുപറമ്പിനോട് ചേർന്ന തോടിന്റെ സൈഡിൽ കെട്ടിയ മതിലാണ് കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ കാലവർഷക്കെടുതിയിൽ ഭാഗികമായി തകർന്നു വീണത്.

വാർഡ്‌ മെമ്പർ യൂസഫ് പാലക്കലിന്റെ നേതൃത്വത്തിൽ സംഭവ സ്ഥലം സന്ദർശിച്ചു. മതിയായ നാശനഷ്ടം നൽകണമെന്ന് അധികൃതരോട് ആവശ്യപ്പെടുമെന്ന് മെമ്പർ അറിയിച്ചു.

Previous Post Next Post