കൊളച്ചേരി ഇ.പി കൃഷ്ണൻ നമ്പ്യാർ സ്മാരക എൽ.പി സ്കൂൾ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ നൽകി ശ്രീധരൻ സംഘമിത്ര


കൊളച്ചേരി :- കൊളച്ചേരി ഇ.പി കൃഷ്ണൻ നമ്പ്യാർ സ്മാരക എൽ.പി സ്കൂൾ പ്രവേശനോത്സവത്തിൽ ഒന്നാം ക്ലാസിൽ പ്രവേശനം നേടിയ വിദ്യാർഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്ത് എടക്കാട് ബ്ലോക്ക് കൊളച്ചേരി ഡിവിഷൻ മെമ്പറും ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർപേഴ്സണുമായ ശ്രീധരൻ സംഘമിത്ര.

ചടങ്ങിൽ SSG ചെയർമാൻ പി.പി കുഞ്ഞിരാമൻ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകൻ വി.വി ശ്രീനിവാസൻ വിശദീകരണം നടത്തി. പ്രശസ്‌ത ശാസ്ത്രജ്ഞൻ പി.എം.ജി നബീശൻ, പട്ടുറുമാൽ ഫെയിം കണ്ണൂർ മമ്മാലി എന്നിവർ മുഖ്യാതിഥികളായി. കെ.രാമകൃഷ്ണൻ മാസ്റ്റർ, കെ.വി പവിത്രൻ, എം.വി കുഞ്ഞിരാമൻ, സുബ്രൻ കൊളച്ചേരി, രേഷ്‌മ ടീച്ചർ എന്നിവർ സംസാരിച്ചു.

Previous Post Next Post