കോഴിക്കോട് :- കോഴിക്കോട് കണ്ണഞ്ചേരിയിൽ ട്രെയിൻ തട്ടി എട്ട് വയസ്സുകാരന് ഗുരുതര പരിക്ക്. വെസ്റ്റ് കണ്ണഞ്ചേരി സ്വദേശി അഹമ്മദിന്റെ മകൻ ഫൈസാനാണ് ട്രെയിൻ തട്ടിയത്. റെയിൽവേ ട്രാക്കിനോട് ചേർന്നാണ് കുട്ടിയുടെ വീട്. ട്രാക്ക് മുറിച്ച് കടന്ന് അപ്പുറത്തേക്ക് പോകുന്നതിനിടെയാണ് അപകടം.
യശ്വന്ത്പൂർ- കണ്ണൂർ എക്സ്പ്രസാണ് ഇടിച്ചത്. നാട്ടുകാരാണ് കുട്ടിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സമീപത്ത് തന്നെ റെയിൽവേ അടിപ്പാത ഉണ്ടെങ്കിലും വെള്ളം നിറഞ്ഞ് കിടക്കുകയാണ്. ഇതേ തുടർന്ന് നാട്ടുകാരടക്കം ട്രാക്കിലൂടെയാണ് മറുഭാഗത്ത് എത്താറുള്ളത്.
