ശക്തമായ കാറ്റിൽ തെങ്ങ് ദേഹത്ത് വീണ് വയോധികന് ദാരുണാന്ത്യം


കാസർഗോഡ് :- ശക്തമായ കാറ്റിൽ തെങ്ങ് ദേഹത്ത് വീണ് വയോധികന് ദാരുണാന്ത്യം. കാസർഗോട്ടെ പെർവാർഡിൽ അബ്ദുള്ള ( 65) യാണ് മരിച്ചത്. ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. 

സുഹൃത്തുക്കൾക്കൊപ്പം കടപ്പുറത്ത് ഇരിക്കുമ്പോഴായിരുന്നു അപ്രതീക്ഷിത സംഭവം. ശക്തമായ കാറ്റിൽ ഉണങ്ങിയ തെങ്ങ് പൊട്ടി ദേഹത്തേക്ക് വീഴുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. കുമ്പള സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Previous Post Next Post