കമ്പിൽ ചെറുക്കുന്ന് എ എൽ പി സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും പഠനോപകരണങ്ങൾ നൽകി വാർഡ് മെമ്പർ കെ വത്സൻ

 

കമ്പിൽ :- സ്കൂൾ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്ത് വാർഡ് മെമ്പർ. ചെറുക്കുന്നിലെ കമ്പിൽ എ.എൽ.പി സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികൾക്കുമാണ് വാർഡ് മെമ്പറും കൊളച്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റുമായ വത്സൻ.കെ പഠനോപകരണങ്ങൾ വിതരണം ചെയ്ത്. 

കെ.ജി ക്ലാസുകളിലെ കുട്ടികൾക്കുള്ള പഠനോപകരണങ്ങളും ഒന്നാം ക്ലാസിലെ കുട്ടികൾക്കുള്ള കുടയും സ്കൂൾ മാനേജർ ദുർഗ്ഗാദേവിക്ക് പി.നിഷ കൈമാറി.

സ്കൂളിലെ പ്രവേശനോത്സവത്തിന്റെ ഉദ്ഘാടനം വത്സൻ.കെ നിർവ്വഹിച്ചു. PTA പ്രസിഡന്റ് കെ.അഖില അധ്യക്ഷത വഹിച്ചു. സരിത വി.വി, അനിൽശ്രീ.എ, ഹനീഫ കെ.വി, മിഥുൻ ടി.പി തുടങ്ങിയവർ ആശംസകളർപ്പിച്ചു. SRG കൺവീനർ ജ്യോതി സി.കെ സ്വാഗതം പറഞ്ഞു.





Previous Post Next Post