നാറാത്ത് :- സ്വച്ഛ് ഗാവ് സുരക്ഷിത ജലവായു ക്യാമ്പയിന്റെ ഭാഗമായി നാറാത്ത് ഗ്രാമപഞ്ചായത്ത് ഹരിത കർമ്മസേന അംഗങ്ങൾക്കുള്ള മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. നാറാത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.റഹ്മത്ത് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സുധീഷ്.പി അധ്യക്ഷത വഹിച്ചു.
വാർഡ് മെമ്പർമാരായ അഷ്റഫ് പി.പി, നൗഫൽ കെ.പി, സെക്രട്ടറി രാഹുൽ രാമചന്ദ്രൻ, JHI വത്സല.കെ, VEO ലേഖ കെ.പി എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. മെഡിക്കൽ ഓഫീസർ അനുശ്രീ സ്വാഗതവും പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ അനുഷ്‌മ.പി നന്ദിയും പറഞ്ഞു.
