മയ്യിൽ :- കേന്ദ്ര ഗവൺമെന്റിന്റെ പെട്രോൾ - ഡീസൽ വില വർദ്ധനവിനെതിരെ CPIM ന്റെ നേതൃത്വത്തിൽ മയ്യിൽ പോസ്റ്റ് ഓഫീസ് പ്രതിഷേധ മാർച്ചും ധർണയും സംഘടിപ്പിച്ചു. CPIM ജില്ലാ സെക്രട്ടറിയേറ്റ് മെമ്പർ പി.ഹരീന്ദ്രൻ ഉദ്ഘാടനം ചെയ്തു.
CPIM മയ്യിൽ ഏരിയ കമ്മറ്റി അംഗം എൻ.കെ രാജൻ അധ്യക്ഷത വഹിച്ചു. ജില്ലാ കമ്മറ്റി അംഗം കെ.സി ഹരികൃഷ്ണൻ മാസ്റ്റർ സംസാരിച്ചു. മയ്യിൽ ഏരിയ സെക്രട്ടറി എൻ.അനിൽ കുമാർ സ്വാഗതം പറഞ്ഞു.
