കമ്പിൽ-ചെറുക്കുന്ന് ലിങ്ക് റോഡിലെ ജീർണ്ണിച്ച കെട്ടിടം അപകടഭീഷണിയിൽ;അടിയന്തര നടപടി വേണമെന്ന് നാട്ടുകാർ​

 


കമ്പിൽ:-കമ്പിൽ ടൗണിൽ നിന്നും ചെറുക്കുന്നിലേക്ക് പോകുന്ന ലിങ്ക് റോഡിലെ സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടം അതീവ അപകടാവസ്ഥയിൽ. വർഷങ്ങൾ പഴക്കമുള്ള ഈ കെട്ടിടം പൂർണ്ണമായും ജീർണ്ണിച്ച് ഏതുനിമിഷവും നിലംപൊത്താവുന്ന അവസ്ഥയിലാണ് നിലവിലുള്ളത്. ഇതേത്തുടർന്ന് ഈ വഴി യാത്ര ചെയ്യുന്ന നിരവധി ആളുകളാണ് ഇപ്പോൾ ഭീതിയുടെ നിഴലിലായിരിക്കുന്നത്.

​വളരെ ഇടുങ്ങിയ ഈ ലിങ്ക് റോഡിലൂടെ ദിനംപ്രതി കാൽനടയാത്രക്കാരും സ്‌കൂൾ കുട്ടികളും ഉൾപ്പെടെ നിരവധിയാളുകളാണ് കടന്നുപോകുന്നത്. കൂടാതെ ചെറു വാഹനങ്ങളും കടന്നുപോകുന്നു. കെട്ടിടത്തിന്റെ ഭിത്തികളും മേൽക്കൂരയും പൂർണ്ണമായും തകർച്ചാഭീഷണി നേരിട്ടതിനാൽ, നേരിയൊരു കാറ്റോ മഴയോ ഉണ്ടായാൽ പോലും ഇത് റോഡിലേക്ക് തകർന്നുവീഴാൻ സാധ്യതയേറെയാണ്. വലിയൊരു ദുരന്തത്തിന് വഴിവെക്കുന്നതിന് മുൻപ് ഈ വിഷയത്തിൽ അധികൃതർ ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

​ഏതുനിമിഷവും തകർന്നുവീഴുന്ന നിലയിലാണ് കെട്ടിടം.വലിയൊരു അപകടം നടക്കുന്നതുവരെ അധികൃതർകാത്തിരിക്കരുത്.അപകടാവസ്ഥയിലായ ഈ കെട്ടിടം പൊളിച്ചുമാറ്റി യാത്രക്കാരുടെ ജീവന് സംരക്ഷണം നൽകാൻ   അധികൃതർ അടിയന്തിരമായി ഇടപെടണമെന്നും, കെട്ടിട ഉടമയ്ക്ക് ഇതിനാവശ്യമായ നോട്ടീസ് നൽകി തുടർനടപടികൾ സ്വീകരിക്കണമെന്നും നാട്ടുകാർ ശക്തമായി ആവശ്യപ്പെട്ടു.






Previous Post Next Post