മയ്യിൽ :- വേളം ശ്രീ മഹാഗണപതി ക്ഷേത്രത്തിൽ ശിവരാത്രി ആഘോഷ കമ്മിറ്റിയുടെ ബാക്കി വന്ന ഫണ്ട് ഉപയോഗിച്ച് നിർമ്മിക്കുന്ന റാമ്പിന്റെ നിർമാണപ്രവൃത്തിക്ക് തുടക്കമായി. റാമ്പ് നിർമ്മിക്കുന്നത്തിലൂടെ വയോജനങ്ങൾക്ക് ക്ഷേത്രമുറ്റത്തേക്ക് സുഗമമായി ഇറങ്ങാനുള്ള സൗകര്യമാകും. നിർമാണപ്രവൃത്തിക്ക് ആരംഭം കുറിക്കൽ ക്ഷേത്രം ഉരാളൻ മാക്കന്തേരി ദാമോദരൻ നമ്പൂതിരി നിർവ്വഹിച്ചു.
ആഘോഷ കമ്മിറ്റി ചെയർമാൻ ബിജു വേളം അധ്യക്ഷത വഹിച്ചു. ആഘോഷകമ്മിറ്റി കൺവീനർ എ.കെ രാജ്‌മോഹൻ സ്വാഗതം പറഞ്ഞു. ചടങ്ങിൽ വാർഡ് മെമ്പർ വാണി, കെ.പി ശശിധരൻ, രാജീവ് മാണിക്കോത്ത്, വിനോദ് കണ്ടക്കൈ, നിർമ്മാണ പ്രവർത്തി എൻജിനീയർ ബാബു പണ്ണേരി, യു.കെ രാജേഷ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
