ചിറക്കൽ ചാമുണ്ഡി കോട്ടത്തിന്റെ പൈതൃക മണ്ഡപം തകർന്ന് വീണു



ചിറക്കൽ :- ചിറക്കൽ ചാമുണ്ഡി കോട്ടത്തിൻ്റെ ഭാഗമായുള്ള പൈതൃക മണ്ഡപം തകർന്നു വീണു. പുതുതായി പണി കഴിപ്പിച്ച് കഴിഞ്ഞ മാസം ഉദ്ഘാടനം ചെയ്ത മണ്ഡപമാണ് തകർന്നുവീണത്.
തുടർന്നുള്ള ദിവസങ്ങളിൽ കഥകളി അടക്കമുള്ള പരിപാടികളും സംഘടിപ്പിച്ചിരുന്നു. 

നിലവിൽ മണ്ഡപത്തിന്റെ മേൽക്കൂര പൂർണമായും തകർന്ന നിലയിലാണ്. സമീപത്ത് ആൾക്കാർ ഇല്ലാത്തതിനാൽ വലിയ അപകടമാണ് ഒഴിവായത്. കെ.വി സുമേഷ് എം.എൽ.എ സംഭവ സ്ഥലം സന്ദർശിച്ചു.






Previous Post Next Post