കൊളച്ചേരി:- പെരുമാച്ചേരി സി ആർ സിക്ക് പിറക് വശത്തായുള്ള കനാലിന് കുറുകെയുള്ള കനാൽ പാലത്തിന്റെ അപകടാവസ്ഥ വിലയിരുത്താരുത്താനും അറ്റകുറ്റപ്പണികൾക്കുമായി ഇറിഗേഷൻ വകുപ്പ് എഞ്ചിനീയറും ഉദ്യോഗസ്ഥരും അടങ്ങുന്ന സംഘം സ്ഥലത്ത് പരിശോധന നടത്തി.
എടക്കാട് ബ്ലോക്ക് പഞ്ചായത്ത് അംഗവും ആറാം വാർഡുമെമ്പറും ഇറിഗേഷൻ കൂടാളി സെക്ഷൻ അസിസ്റ്റൻ്റ് എഞ്ചിനിയറെ നേരിട്ട് ബന്ധപ്പെട്ട് കാര്യങ്ങൾ വിശദീകരിച്ചും നിവേദനം നൽകിയതിന്റെയും അടിസ്ഥാനത്തിലായിരുന്നു പരിശോധന.
കാലപ്പഴക്കത്താൽ പാലത്തിന്റെ രണ്ട് കൈവരികളുടെയും സിമന്റ് പാളികൾ തകർന്നു പോവുകയും അകത്തെ കമ്പി ദ്രവിച്ച് തുരുമ്പിച്ച അവസ്ഥയായിലാണ് ഈ പാലം. അത് പോലെ തന്നെ പാലത്തിന്റെ കോൺക്രീറ്റ് തകർന്ന് ദ്വാരങ്ങൾ രൂപപ്പെട്ടിട്ടുമുണ്ട്. കനത്ത മഴയിൽ പാലം കൂടുതൽ ദുർബലമാകാനും അത് തകരാനുമുള്ള സാധ്യതയുമുണ്ട്.
അമ്പതോളം കുടുംബങ്ങൾക്ക് ബസ്സിനു പോകാനായി റോഡിലെത്താനുത്താനുള്ള ഏക വഴിയിലാണ് ഈ കനാൽ പാലം . ദിവസവും നിരവധി വിദ്യാർത്ഥികളും ഈ പാലത്തിലൂടെയാണ് യാത്ര ചെയ്യുന്നത്.പക്ഷെ ഏത് സമയവും പൊട്ടി വീഴാവുന്ന ദുരവസ്ഥയിലാണ് ഈ പാലമുള്ളത്.
നൂറോളം പേർ ദിവസവും ആശ്രയിക്കുന്ന ഈ പാലം ഇറിഗേഷൻ വകുപ്പ് വേണ്ടത്ര ഗൗരവത്തിൽ പരിഗണിച്ച് പാലത്തിന്റെ ദുരവസ്ഥ നീക്കുകയോ സാധ്യമെങ്കിൽ പുതിയ പാലം സ്ഥാപിക്കാനുള്ള നടപടി കൈകൊളണമെന്നാണ് പ്രദേശവാസികൾ ആവശ്യപ്പെടുന്നത്.
