ദുബൈയിലേക്ക്​ പോകാനിരിക്കെ വാഹനാപകടത്തിൽ യുവാവ് മരണപ്പെട്ടു ; ഭാര്യയ്ക്ക് പരിക്ക്


തൃശൂർ :- ദുബൈയിലേക്ക്​ പോകാനിരുന്ന യുവാവിന് വാഹനാപകടത്തിൽ ദാരുണാന്ത്യം. തൃശൂർ ജില്ലയിലെ ആദൂർ കാരേങ്ങൽ മുഹമ്മദ് ഹാഷിം (24) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന ഹാഷിമിന്റെ ഭാര്യ സിയാ മൈമൂനക്ക് (20) പരിക്കേറ്റു. ഇവർ അപകടനില തരണം ചെയ്തിട്ടുണ്ട്.

കുന്നംകുളം-വടക്കാഞ്ചേരി സംസ്ഥാനപാതയിൽ എരുമപ്പെട്ടി പാഴിയോട്ടുമുറി പാത്രമംഗലം റോഡിന് സമീപം ബുധനാഴ്ച വൈകീട്ട് നാലോടെയാണ് അപകടമുണ്ടായത്. വടക്കാഞ്ചേരി ഭാഗത്തുനിന്ന് വന്ന കാർ നിയന്ത്രണം വിട്ട് എതിർദിശയിൽ ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ദമ്പതികളുടെ മേൽ ഇടിക്കുകയായിരുന്നു. എരുമപ്പെട്ടിയിലെ സിയാ മൈമൂനയുടെ വീട്ടിലേക്ക് വരുമ്പോഴായിരുന്നു അപകടം.

Previous Post Next Post