കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് ദുരന്തനിവാരണസേന രൂപീകരണവും പരിശീലനവും സംഘടിപ്പിച്ചു


കുറ്റ്യാട്ടൂർ :- കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് 2025 - 2026 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിക്കൊണ്ട് ദുരന്തനിവാരണസേന രൂപീകരണവും പരിശീലനവും മട്ടന്നൂർ ഫയർ & റെസ്ക്യൂ സ്റ്റേഷനിൽ വെച്ച് നടത്തി. സ്റ്റേഷൻ ഓഫീസർ പുരുഷോത്തമൻ നേതൃത്വം നൽകി. 

പ്രസിഡൻ്റ് നിജിലേഷ് പറമ്പൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻ്റ് സുശീല എം.വി, വികസന സ്റ്റാൻ്റിങ് കമ്മിറ്റി ചെയർപേഴ്സൺ ടി.രാജൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ എം.പി പങ്കജാക്ഷൻ, വി.സി ജയപ്രകാശൻ, രാജീവൻ എന്നിവർ സംസാരിച്ചു.

Previous Post Next Post