പാമ്പുരുത്തി :- പരിസ്ഥിതി ദിനാചരണത്തിന്റെ കൊളച്ചേരി ഗ്രാമപഞ്ചായത്ത്തല ഉദ്ഘാടനം പാമ്പുരുത്തിയിൽ നടന്നു. കൊളച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി.വി ഷമീമ വൃക്ഷത്തെ നട്ട് ഉദ്ഘാടനം ചെയ്തു. പാമ്പുരുത്തി സ്കൂളിന് സമീപത്തെ ബോട്ട് ജെട്ടി പരിസരത്ത് നടന്ന പരിപാടിയിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.വത്സൻ അധ്യക്ഷത വഹിച്ചു.
ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പി.ഫസീല, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പി.വി റഹ്മത്ത്, ആരോഗ്യ - വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ടിന്റു സുനിൽ, എടക്കാട് ബ്ലോക്ക് പഞ്ചായത്ത് കമ്പിൽ ഡിവിഷൻ മെമ്പർ നസീർ പി.കെ.പി, മെമ്പർമാരായ കെ.സി ഫാസില, കെ.പി സജീവ്, പി.പി റിസ്വാന, യു.പി സുമയ്യ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി എൻ.ആന്റണി, ഹെൽത്ത് ഇൻസ്‌പെക്ടർ നിവേദ്യ, ഗ്രാമപഞ്ചായത്ത് മുൻ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ മൻസൂർ പാമ്പുരുത്തി, കെ.പി അബ്ദുൽസലാം, ഗ്രാമപഞ്ചായത്ത് ആസൂത്രണ സമിതി അംഗം എം.അബ്ദുൽ അസീസ്, കെ.സി മുഹമ്മദ് കുഞ്ഞി തുടങ്ങിയവർ പങ്കെടുത്തു.
