കുറ്റ്യാട്ടൂർ :- കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ CDS, ഇന്റഗ്രേറ്റഡ് ഫാർമിംഗ് ക്ലസ്റ്റർ (IFC) എന്നിവ സംയുക്തമായി പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി 'പ്ലാവോരം' ക്യാമ്പയിൻ സംഘടിപ്പിച്ചു. CDS ചെയർപേഴ്സണ് തൈ നൽകിക്കൊണ്ട് പഞ്ചായത്ത് പ്രസിഡന്റ് നിജിലേഷ് പറമ്പൻ ഉദ്ഘാടനം നിർവ്വഹിച്ചു. ജൂൺ 5 മുതൽ 20 വരെ നീണ്ടു നിൽക്കുന്ന പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായാണ് 100 പ്ലാവിൻ തൈകൾ വിതരണം ചെയ്തത്.
ചടങ്ങിൽ CDS ചെയർപേഴ്സൺ അജിത പി.പി അധ്യക്ഷത വഹിച്ചു. വികസന കാര്യസ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി.രാജൻ, ഷീബ ഇ.കെ, പഞ്ചായത്ത് സെക്രട്ടറി ബിന്ദു, വാർഡ് മെമ്പർമാർ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. കൃഷി ഓഫീസർ സുരേഷ് ബാബു പരിസ്ഥിതി ദിനത്തെക്കുറിച്ച് സംസാരിച്ചു. ഹുസൈൻ കെ.കെ സ്വാഗതവും IFC സീനിയർ CRP സുജാത.സി നന്ദിയും പറഞ്ഞു.



