നാറാത്ത് :- 'സ്വച്ഛ് ഗാവ്, സുരക്ഷിത് ജലവായു' ക്യാമ്പയിൻ്റെ പരിസ്ഥിതി ദിനാചരണത്തിൻ്റെ ഭാഗമായി നാറാത്ത് ഗ്രാമപഞ്ചായത്ത് പ്രത്യേക ഗ്രാമസഭ ചേർന്നു. നോർത്ത് അംബേദ്കർ കമ്മ്യൂണിറ്റി ഹാളിൽ നടന്ന ഗ്രാമസഭ നാറാത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.റഹ്മത്ത് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് പി. സുധീഷ് അധ്യക്ഷ വഹിച്ചു. പരിസ്ഥിതി ദിനപ്രതിജ്ഞ എടുത്തു. വ്യക്ഷ തൈ നടൽ ചടങ്ങ് പ്രസിഡണ്ട് നിർവ്വഹിച്ചു.
വാർഡ് മെമ്പർമാരായ നസ്രിയ പി.പി, സാജിന.പി, ലീല.ടി, മിനി ദിനേശൻ, ഉഷ പട്ടൻ, എ.പുരുഷോത്തമൻ, കണ്ടപ്പൻ രാജീവൻ, ആസൂത്രണ സമിതി അംഗങ്ങൾ, CDS ചെയർപേഴ്സണ്‍ എന്നിവർ ആശംസയർപ്പിച്ച് സംസാരിച്ചു. ഹരിത കർമ്മസേന അംഗങ്ങൾ, ആശവർക്കർമാർ, CDS മെമ്പർമാർ, പഞ്ചായത്ത് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. നാറാത്ത് ഗ്രാമപഞ്ചായത്ത് സെക്രട്ടറി രാഹുൽ രാമചന്ദ്രൻ സ്വാഗതവും പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ അനുഷ്മ.പി നന്ദിയും പറഞ്ഞു.
