കുറ്റ്യാട്ടൂർ :- 'സ്വച്ഛ് ഗ്രാമം, സുരക്ഷിത ജലവായു, സുരക്ഷിത ഗ്രാമങ്ങൾ' എന്ന മുദ്രാവാക്യം ഉയർത്തിക്കൊണ്ട് പരിസ്ഥിതി ദിനത്തിൽ കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് പ്രത്യേക ഗ്രാമസഭ ചേർന്നു. പഞ്ചായത്ത് പ്രസിഡൻ്റ് നിജിലേഷ് പറമ്പൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻ്റ് എം.വി സുശീല അധ്യക്ഷത വഹിച്ചു.
ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി.സൗമിനി ടീച്ചർ മുഖ്യപ്രഭാഷണം നടത്തി. ടി.രാജൻ, പി.വി കോമള, എം.പി പങ്കജാക്ഷൻ, കെ.കെ ഹുസൈൻ എന്നിവർ സംസാരിച്ചു. പഞ്ചായത്ത് സെക്രട്ടറി ബിന്ദു പി.എം സ്വാഗതം പറഞ്ഞു.

