വിദ്യാർത്ഥികൾക്ക് വിൽപ്പന നടത്തുന്നുണ്ടെന്നുള്ള രഹസ്യ വിവരത്തെ തുടർന്ന് പരിശോധന ; കണ്ണൂരിൽ കടയിൽ നിന്നും ഇ-സിഗരറ്റിൻ്റെയും വിദേശ സിഗരറ്റുകളുടെ വൻ ശേഖരം പിടികൂടി


കണ്ണൂർ :- കണ്ണൂരിൽ കടയിൽ നിന്നും ഇ-സിഗരറ്റിൻ്റെയും വിദേശ സിഗരറ്റുകളുടെ വൻ ശേഖരം പിടികൂടി കണ്ണൂർ ടൗൺ പോലീസ്. കണ്ണൂർ പ്രഭാത് ജംഗ്ഷൻ പരിസരത്ത് സ്കൂൾ വിദ്യാർത്ഥികൾക്ക് നിരോധിത ഇസിഗരറ്റുകളും മറ്റ് പുകയില ഉൽപ്പന്നങ്ങളും വിൽപ്പന നടത്തുന്നുണ്ടെന്നുള്ള രഹസ്യ വിവരത്തെ തുടർന്ന് കണ്ണൂർ ടൗൺ സബ് ഇൻസ്പെക്ടർ വിപിൻ ടി.എമ്മിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് കടയിൽ പരിശോധന നടത്തിയത്.  

പോലീസിന്റെ വിശദമായ തിരച്ചിലിൽ കടയ്ക്കുള്ളിൽ ഒളിപ്പിച്ച നിലയിൽ വൻതോതിൽ വിദേശ സിഗരറ്റുകളും ഇ-സിഗരറ്റുകളും കണ്ടെത്തുകയായിരുന്നു. പ്രമുഖ ബ്രാൻഡുകളുടെ ഒട്ടേറെ വിദേശ സിഗരറ്റ് പാക്കറ്റുകൾ വിവിധ ഇനം നിരോധിത ഇ-സിഗരറ്റുകൾ എന്നിവ പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. സി.പി.ഒമാരായ കിരൺ, രേഷ്മ എന്നിവരും ഡാൻസാഫ് ടീം അംഗങ്ങളും പരിശോധനാ സംഘത്തിൽ ഉണ്ടായിരുന്നു. കൂത്തുപറമ്പ് എലിപ്പറ്റച്ചിറ സ്വദേശി എൻ.അബൂട്ടി (68) എതിരെ കണ്ണൂർ ടൗൺ പോലീസ് കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം ആരംഭിച്ചു.

Previous Post Next Post