എബോള വൈറസ് : കണ്ണൂർ വിമാനത്താവളത്തിൽ മുൻകരുതൽ
മട്ടന്നൂർ :- എബോള രോഗത്തിന്റെ മുൻകരുതലിന്റെ ഭാഗമായി കണ്ണൂർ വിമാനത്താവളത്തിലെത്തുന്ന അന്താരാഷ്ട്ര യാത്രക്കാർ സെൽഫ് ഡിക്ലറേഷൻ ഫോം പൂരിപ്പിച്ചുനൽകണമെന്ന് കിയാൽ അധികൃതർ അറിയിച്ചു. കഴിഞ്ഞ 21 ദിവസത്തിനുള്ളിൽ കോംഗോ, ഉഗാണ്ട, സൗത്ത് സുഡാൻ എന്നീ രാജ്യങ്ങൾ സന്ദർശിച്ചവർ അക്കാര്യം ഫോമിൽ പരാമർശിക്കണം. ഇവരിൽ എബോള ലക്ഷണങ്ങളുള്ളവരും വൈറസ് ബാധിതരുമായി സമ്പർക്കത്തിലുണ്ടായവരും വിവരം വിമാനത്താവളത്തിലെ ആരോഗ്യ ഡെസ്സിൽ അറിയിക്കണം. എമിഗ്രേഷൻ കൗണ്ടറിലാണ് ഫോം പൂരിപ്പിച്ചു നൽകേണ്ടത്.
