കൊളച്ചേരി :- NSS കൊളച്ചേരി കരയോഗത്തിന്റെ ആഭിമുഖ്യത്തിൽ SSLC, PLUS TWO, പരീക്ഷകളിൽ മുഴുവൻ A Plus നേടിയവരെയും LSS, USS വിജയികളെയും അനുമോദിച്ചു.
ചടങ്ങ് പ്രശസ്ത ചാക്യാർ കൂത്തു കലാകാരനും ക്ഷേത്ര കലാ അക്കാദമി യുവ പ്രതിഭ പുരസ്‌കാര ജേതാവുമായ കലാമണ്ഡലം ശ്രീനാഥ് ഉദ്ഘാടനം ചെയ്തു.
കരയോഗം പ്രസിഡന്റ് ഒ ഉത്തമൻ അധ്യക്ഷത വഹിച്ചു. വനിതാ സമാജം പ്രസിഡന്റ് സി ഒ ശ്യാമള ടീച്ചർ, താലൂക്ക് യൂണിയൻ പ്രതിനിധി എം പി സുരേഷ് കുമാർ, സി ഒ കുഞ്ഞിക്കണ്ണൻ മാസ്റ്റർ, എം മുകുന്ദൻ, വി പി സപ്ന എന്നിവർ സംസാരിച്ചു.
കരയോഗം സെക്രട്ടറി സി ഒ ഹരീഷ് സ്വാഗതവും ട്രഷറർ എം രാമചന്ദ്രൻ നന്ദിയും പറഞ്ഞു.
