ചേലേരി :- വെൽഫെയർ പാർട്ടിയുടെ നേതൃത്വത്തിൽ SSLC, പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ അനുമോദിച്ചു. വെൽഫെയർ പാർട്ടി ദേശീയ വൈസ് പ്രസിഡന്റ് ഹമീദ് വാണിയമ്പലം വിജയോത്സവം ഉദ്ഘാടനം ചെയ്തു. വെൽഫെയർ പാർട്ടി കണ്ണൂർ ജില്ലാ പ്രസിഡന്റ് സാദിഖ് ഉളിയിൽ അനുമോദന പ്രഭാഷണം നടത്തി.
വെൽഫെയർ പാർട്ടി തളിപ്പറമ്പ് മണ്ഡലം പ്രസിഡന്റ് നൗഷാദ് ചേലേരി അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ രംഗത്ത് മികവ് തെളിയിച്ച റിൻഷ ഷെറിൻ, മൻസൂർ, മുവഹിദ് മുനീർ, മുഹ്സിൻ എന്നിവർ പഠനാനുഭവങ്ങൾ പങ്ക് വെച്ചു. ഡോ.നസ്റീന ഇല്ല്യാസ് കുട്ടികളുമായി സംവദിച്ചു. വെൽഫെയർ പാർട്ടി കൊളച്ചേരി പഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ് എം.വി സ്വാഗതവും സേവന വിഭാഗം കൺവീനർ നൂറുദ്ധീൻ പി.വി നന്ദിയും പറഞ്ഞു.

