5, 8 ക്ലാസുകളിലെ വാർഷിക പരീക്ഷയിൽ വിജയിക്കാത്തവർക്ക് ക്ലാസ് കയറ്റം നൽകാൻ പാടില്ല ; വ്യവസ്ഥ നടപ്പാക്കണമെന്നു കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾക്ക് നിർദേശം



ന്യൂഡൽഹി :- 5, 8 ക്ലാസുകളിലെ വാർഷിക പരീക്ഷയിൽ വിജയിക്കാത്തവർക്ക് ക്ലാസ് കയറ്റം നൽകാൻ പാടില്ലെന്ന വ്യവസ്ഥ നടപ്പാക്കണമെന്നു കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾക്കു കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം വീണ്ടും നിർദേശം നൽകി. എട്ടാം ക്ലാസ് വരെ ആരെയും തോൽപിക്കാനോ സ്‌കൂളിൽ നിന്നു പുറത്താക്കാനോ പാടില്ലെന്നുള്ള 2010ലെ വിദ്യാഭ്യാസ അവകാശ നിയമത്തിലെ വ്യവസ്‌ഥ കേന്ദ്ര സർക്കാർ നേരത്തെ ഭേദഗതി ചെയ്തിരുന്നു. എന്നാൽ നിലവിൽ എൻഡിഎ ഭരിക്കുന്ന സം സ്ഥാനങ്ങളിലുൾപ്പെടെ ഇതു നടപ്പാക്കിയിട്ടില്ല.

അധ്യയന വർഷത്തിന്റെ തുടക്കത്തിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ നടന്ന യോഗത്തിലാണു കേന്ദ്രം ഇക്കാര്യം വീണ്ടും ആവർത്തിച്ചത്. ഹരിയാന, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പുർ തുടങ്ങിയ സംസ്ഥാനങ്ങളും വാർഷിക പരീക്ഷയിൽ വിജയിക്കാത്തവർക്കു ക്ലാസ് കയറ്റം നൽകരുതെന്ന വ്യവസ്ഥ നടപ്പാക്കിയിട്ടില്ല. പരീക്ഷയിൽ തോറ്റവർക്കു ക്ലാസ് കയറ്റം അനുവദിക്കുന്നുണ്ടെങ്കിലും ഇവർക്ക് അധിക ക്ലാസുകളും മറ്റും നൽകി വീണ്ടും പരീക്ഷ നടത്താറുണ്ടെന്നു കേരളം വിശദീ രിച്ചിട്ടുണ്ട്. എങ്കിലും എല്ലാ സംസ്‌ഥാനങ്ങളും ഒരേ രീതി തന്നെയാണു പിന്തുടരേണ്ടതെന്നാണു കേന്ദ്രത്തിന്റെ നിലപാട്.


വിദ്യാഭ്യാസ അവകാശ നിയമ - ത്തിൽ മാറ്റം വരുത്തി 2019ലാണു കേന്ദ്രം ഭേദഗതി കൊണ്ടുവന്ന - തെങ്കിലും ക്ലാസ് കയറ്റം നൽക ണോ വേണ്ടയോ എന്നതു സം - സ്‌ഥാനങ്ങളുടെ തീരുമാനത്തിനു വിട്ടിരുന്നു. ദേശീയ വിദ്യാഭ്യാസ നയത്തിലെ നിർദേശങ്ങൾ കാട്ടി യാണ്, ക്ലാസ് കയറ്റ വ്യവസ്ഥ കൾ കർശനമായി നടപ്പാക്കണ മെന്ന നിർദേശം കേന്ദ്രം ആവർ : ത്തിക്കുന്നത്.

Previous Post Next Post