തിരുവനന്തപുരം :- സംസ്ഥാന ഭാഗ്യക്കുറിയുടെ തിരുവോണം ബംബറിന് മികച്ച തുടക്കം. ആദ്യദിനമായ തിങ്കളാഴ്ച തന്നെ 8,72,540 ടിക്കറ്റുകൾ വിറ്റഴിഞ്ഞു. കഴിഞ്ഞവർഷം ആദ്യദിനത്തിൽ 3,17,850 ടിക്കറ്റുകളാണ് വിറ്റഴിഞ്ഞത്. ആദ്യഘട്ടമായി 20 ലക്ഷം ടിക്കറ്റുകളാണ് വില്പനയ്ക്കായി ലഭ്യമാക്കിയിട്ടുള്ളത്.
ജനങ്ങളിൽ നിന്നു ലഭിക്കുന്ന മികച്ച സ്വീകരണവും വിശ്വാസവുമാണ് ഈ നേട്ടത്തിനു പിന്നിലെ പ്രധാന കാരണമെന്ന് ഭാഗ്യക്കുറി വകുപ്പ് ഡയറക്ടർ കെ.എസ് അഞ്ജു അറിയിച്ചു. പൊതുജനങ്ങൾ അംഗീകൃത ഭാഗ്യക്കുറി ഏജന്റുമാരിൽ നിന്നോ വിൽപ്പനക്കാരിൽ നിന്നോ മാത്രം ടിക്കറ്റുകൾ വാങ്ങണമെന്നും ടിക്കറ്റിൻ്റെ സുരക്ഷാ സവിശേഷതകളും ക്യു.ആർ കോഡും പരിശോധിച്ച് ഉറപ്പുവരുത്തണമെന്നും ഡയറക്ടർ അറിയിച്ചു.
