തലശ്ശേരി:- 2026 ജൂലൈ 2 മുതൽ 4 വരെ കൊല്ലം ന്യൂ ഹോക്കി സ്റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന ജൂനിയർ (ബോയ്സ്) ഹോക്കി ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന കണ്ണൂർ ജില്ലാ ടീമിനെ വി. ആയുഷ് നയിക്കും. തലശ്ശേരി യു.ടി.എസ്.സി. ഹോക്കി അക്കാഡമിയിലെ താരവും തലശ്ശേരി ഗവ. ബ്രണ്ണൻ ഹയർ സെക്കണ്ടറി സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയുമായ ആയുഷ് കഴിഞ്ഞ വർഷത്തെ നാഷണൽ ഹോക്കി താരം കൂടിയാണ്. കൂത്തുപറമ്പ് നിർമ്മലഗിരി കോളേജ് രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിയും പാതിരിയാട് സ്വദേശിയുമായ വി. അദ്വൈത് (കണ്ണൻ) ആണ് ടീമിന്റെ വൈസ് ക്യാപ്റ്റൻ.
മുൻ നാഷണൽ താരവും കണ്ണൂർ യൂണിവേഴ്സിറ്റി ഹോക്കി ടീം മുൻ ക്യാപ്റ്റനുമായ വി. ആദിത്യ രജീഷ് ടീമിന് മുഖ്യ പരിശീലനം നൽകും. ഹോക്കി സ്കൂൾസ് നാഷണൽ മുൻ താരമായ സയാൻ സലാഹുദ്ദീൻ ആണ് ടീം മാനേജർ.
ടീം അംഗങ്ങൾ:
മുഹമ്മദ് സഫ്രജ്, മുഹമ്മദ് റിഹാൻ A.M, കെ.വി. ഹൃത്തിക്ക്, അൻസൽ ആൻ്റണി, എം.കെ. അരുൺ ജിത്ത്, കെ. മിഷാൽ, സി.കെ. യദുകൃഷ്ണ, ആർ. വാസുദേവ്, അദ്വൈത് സുജിത്ത്, സി. അർഷിൻ രജീഷ്, എം. തന്വന്ദ് കൃഷ്ണ, കെ. ഷാരോൺ, ജോ പോൾ ജോസഫ്, അജിത്ത് സജി, മുഹമ്മദ് ഹംദാൻ T, പി.കെ. ആദിത്ത് എന്നിവരാണ് ടീമിലെ മറ്റ് അംഗങ്ങൾ.
