കൊളച്ചേരി: കൊളച്ചേരി പാടിയിലെ തോപ്രത്ത് ജാനകിയുടെ ഇരുപതാം ചരമദിനത്തോടനുബന്ധിച്ച് കുടുംബാംഗങ്ങൾ ഐആർപിസിക്ക് (IRPC) ധനസഹായം കൈമാറി.
ചടങ്ങിൽ സി.പി.ഐ.എം കൊളച്ചേരി ലോക്കൽ സെക്രട്ടറി രാമകൃഷ്ണൻ മാസ്റ്റർ ധനസഹായം ഏറ്റുവാങ്ങി. ജാനകിയുടെ കുടുംബാംഗങ്ങൾക്കൊപ്പം സി. പത്മനാഭൻ, സി. സത്യൻ, വിനോദ് കുമാർ എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു
