കണ്ടക്കൈ: -ലഹരിവിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി കണ്ടക്കൈ ഉദയ ആർട്സ് & സ്പോർട്സ് ക്ലബ്ബ്, കൃഷ്ണപിള്ള സ്മാരക വായനശാല & ഗ്രന്ഥാലയം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ പെനാൽറ്റി ഷൂട്ടൗട്ട് മത്സരം സംഘടിപ്പിച്ചു.
മയ്യിൽ പൊലീസ് സ്റ്റേഷൻ എസ്.ഐ . പി.കെ. സുരേഷ് ബാബു മത്സരത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. ലഹരിക്കെതിരായ പോരാട്ടത്തിൽ യുവാക്കളുടെയും കായികമേഖലയുടെയും പങ്ക് വളരെ വലുതാണെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.
ചടങ്ങിൽ കെ. അജയകുമാർ അധ്യക്ഷത വഹിച്ചു. ലഹരി വിരുദ്ധ ദിനത്തിന്റെ ഭാഗമായി നടന്ന പ്രതിജ്ഞാ ചൊല്ലിക്കൊടുക്കൽ ചടങ്ങിന് കെ. നിധിൻ നേതൃത്വം നൽകി. പി. വിജേഷ് സ്വാഗതവും ആശംസിച്ചു. പരിപാടിയിൽ നാട്ടുകാരും കായികപ്രേമികളുമടക്കം നിരവധി പേർ പങ്കെടുത്തു.
