പെരുമാച്ചേരി:- പെരുമാച്ചേരി യു.പി. സ്കൂളിലെ ഈ വർഷത്തെ ആദ്യ പി.ടി.എ ജനറൽ ബോഡിയും L.S.S, U.S.S പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികൾക്കുള്ള അനുമോദനവും നടന്നു. പി.ടി.എ പ്രസിഡണ്ട് കെ.വി. പ്രദീഷിന്റെ അധ്യക്ഷതയിൽ കലാസാംസ്കാരിക പ്രവർത്തകൻ ശ്രീധരൻ സംഘമിത്ര ഉദ്ഘാടനം നിർവ്വഹിച്ചു.
ഈ അധ്യയന വർഷത്തേക്കുള്ള പി.ടി.എ ഭാരവാഹികളെയും തിരഞ്ഞെടുത്തു. രക്ഷിതാക്കൾക്കുള്ള ആരോഗ്യബോധവത്കരണ ക്ലാസ് JHI ശ്രീമതി ശ്രുതി സുരേഷ് നൽകി.
പി.ടി.എ വൈസ് പ്രസിഡണ്ട് ശ്രീ ബാബുരാജ്, മദർ പി.ടി.എ പ്രസിഡണ്ട് ശ്രീമതി രജില കെ, സ്കൂൾ വികസന സമിതി ചെയർമാൻ ശ്രീ എ. കൃഷ്ണൻ മാസ്റ്റർ എന്നിവർ ആശംസ നേർന്നു. കഴിഞ്ഞ വർഷത്തെ വാർഷിക റിപ്പോർട്ട് റഷീദ ടീച്ചർ അവതരിപ്പിച്ചു.
ഹെഡ്മിസ്ട്രസ്സ് ശ്രീമതി എം. കനകമണി സ്വാഗതവും, സ്റ്റാഫ് സെക്രട്ടറി ശ്രീമതി ശിശിര കെ നന്ദിയും പറഞ്ഞു. പുതിയ അധ്യയന വർഷത്തെ P.T.A പ്രസിഡണ്ടായി ശ്രീ വി.കെ ഉണ്ണികൃഷ്ണൻ , മദർ പി.ടി.എ പ്രസിഡണ്ടായി ശ്രീമതി സജ്മ എം. എന്നിവരെ തിരഞ്ഞെടുത്തു.

