അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി കണ്ണൂർ വില്ലേജ് മുക്കിലുള്ള സലഫി ഇംഗ്ലീഷ് മീഡിയം സ്കൂളിൽ ലഹരി വിരുദ്ധ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. വിദ്യാർത്ഥികളിൽ ലഹരിവിരുദ്ധ സന്ദേശം പ്രചരിപ്പിക്കുന്നതിനും ആരോഗ്യകരമായ ജീവിതശൈലി വളർത്തുന്നതിനും ലക്ഷ്യമിട്ടാണ് പരിപാടി സംഘടിപ്പിച്ചത്.
പരിപാടി സ്കൂൾ പ്രിൻസിപ്പൽ നീത ദിനേശ് ഉദ്ഘാടനം ചെയ്തു. ലഹരി ഉപയോഗത്തിന്റെ ദൂഷ്യഫലങ്ങളെക്കുറിച്ചും വിദ്യാർത്ഥികൾ ലഹരിയിൽ നിന്ന് അകന്നു നിൽക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും സമൂഹത്തിൽ ലഹരി വ്യാപനം തടയുന്നതിൽ ഓരോ വ്യക്തിക്കും കുടുംബത്തിനും അധ്യാപകർക്കും ഉള്ള ഉത്തരവാദിത്വത്തെക്കുറിച്ചും അഴിക്കൽ കോസ്റ്റൽ പോലീസ് ,എ എസ് ഐ കെ .അനിൽ നേതൃത്വം നൽകുകയും വിമുക്തി ക്ലബ് ഉദ്ഘാടനവും നിർവഹിച്ചു.
തുടർന്ന് വിദ്യാർത്ഥികളുടെ ലഹരി വിരുദ്ധ പ്രതിജ്ഞയും പോസ്റ്റർ പ്രദർശവും നടത്തി.വാർഡ് മെമ്പർ രേവതി എം. പി, പി ടി എ ഭാരവാഹി മഹറൂഫ് എന്നിവർ ലഹരിവിരുദ്ധ സന്ദേശവും നൽകി.
