നാറാത്ത് :- നാറാത്ത് ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ നേതൃത്വത്തിൽ കർഷസഭയും ഞാറ്റുവേല ചന്തയും പഞ്ചായത്ത് പ്രസിഡൻ്റ് കെ.റഹ്മത്ത് ഉദ്ഘാടനം നിർവ്വഹിച്ചു. വൈസ് പ്രസിഡൻ്റ് പി.സുധീഷ് അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർമാരായ പി.പി അഷ്‌റഫ്, മിനി.എം, രാജീവൻ.കെ എന്നിവർ പരിപാടിക്ക് ആശംസകളർപ്പിച്ച് സംസാരിച്ചു. കൃഷി ഡെപ്യൂട്ടി ഡയറക്ടർ ബിന്ദു മാത്യു മുഖ്യതിഥിയായി.
കല്ല്യാശ്ശേരി കൃഷി അസിസ്റ്റന്റ് ഡയറക്ടർ സതീഷ് കുമാർ പദ്ധതി വിശദീകരണം നടത്തി. കൃഷി ഓഫീസർ അനുഷ അൻവർ സ്വാഗതവും സുധീഷ്എം. നന്ദിയും പറഞ്ഞു. വിവിധ കാർഷിക ലോണിനെക്കുറിച്ചും, കാലാവസ്ഥ വിള ഇൻഷുറൻസ് പദ്ധതിയെക്കുറിച്ചും ക്ലാസ്സ് സംലടിപ്പിച്ചു. SMAM പദ്ധതിയുടെ രജിസ്ട്രേഷൻ ക്യാമ്പ് നടന്നു. ഞാറ്റുവേല ചന്തയിൽ വിവിധ ഇനം തൈകളും വിത്തുകളും വളങ്ങളും മുണ്ടേരി ആഗ്രോ സർവീസ് സെന്ററിന്റെ നേതൃത്വത്തിൽ വില്പനക്ക് ഉണ്ടായിരുന്നു.


