ഉന്നത വിജയികളെ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കമ്പിൽ യൂണിറ്റ് അനുമോദിച്ചു


കമ്പിൽ :- കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കമ്പിൽ യൂണിറ്റിന്റെ നേതൃത്വത്തിൽ SSLC, പ്ലസ് ടു, ഡിഗ്രി പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. വൈസ് പ്രസിഡണ്ടുമാരായ മുസ്തഫ കെ.കെ, രാധാകൃഷ്ണൻ സി.പി, മൊയ്തീൻ കുഞ്ഞ് ഇ.കെ, സെക്രട്ടറിമാരായ തസ്ലീം സി.പി, നൗഷാദ് വി.പി, ഹംസ പി.എം, എക്സിക്യൂട്ടീവ് അംഗങ്ങൾ രക്ഷിതാക്കൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

ഡിഗ്രി പരീക്ഷയിൽ ഉന്നത വിജയം നേടിയ ഇ.സി ഹനാനെ പ്രസിഡണ്ട് അബ്ദുല്ല നാറാത്ത്, +2 പരീക്ഷയിൽ ഉന്നത വിജയം നേടിയ കെ.സി ഉമ്മു ഹബീബയെ ജനറൽ സെക്രട്ടറി ഇ,പി ബാലകൃഷ്ണൻ, +2 പരീക്ഷയിൽ ഉന്നത വിജയം നേടിയ വി.വി അനുശ്രീയെ ട്രഷർ മുഹമ്മദ് കുട്ടിതങ്ങൾ എന്നിവർ ക്യാഷ് അവാർഡും മൊമെന്റോയും നൽകി അനുമോദിച്ചു. 


Previous Post Next Post