വയനാട് :- കനത്തമഴയിൽ വയനാട്ടിൽ മണ്ണിടിച്ചിൽ. തുരങ്കപാത നിർമ്മാണ മേഖലയിൽ കള്ളാടിയിൽ മീനാക്ഷി പാലത്തിന് സമീപമാണ് മണ്ണിടിച്ചിൽ ഉണ്ടായത്. അപകടത്തിൽപ്പെട്ടവരിൽ ചിലരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. രക്ഷാപ്രവർത്തനം വേഗത്തിലാക്കാൻ മന്ത്രി ടി.സിദ്ദിഖ് നിർദേശം നൽകിയിട്ടുണ്ട്.
സ്ഥലത്ത് കൂടുതൽ ആളുകൾ കുടുങ്ങികിടക്കുന്നുണ്ടോ എന്ന് സംശയമുണ്ട്. വാഹനങ്ങളും മണ്ണിനടിയിൽപെട്ടു. രണ്ട് പേരെ ആശുപത്രിയിലെത്തിച്ചു. എൻഡിആർഎഫ് ടീം സ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്. മേപ്പാടിയിൽ ഇന്നലെ അതിതീവ്ര മഴയാണ് പെയ്തത്. 24 മണിക്കൂറിൽ 226 എം എം മഴ രേഖപ്പെടുത്തിയത്.
