ചേലേരി:-നീറ്റ് പരീക്ഷ ക്രമക്കേടിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രാജി വെക്കുക എന്ന ആവശ്യപ്പെട്ടും, വിദ്യാർത്ഥി പ്രതിഷേധത്തിന് നേരെ ഉണ്ടായ പോലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് പ്രധാനമന്ത്രിയുടെ വസതിയിലേക്ക് മാർച്ച് നടത്തിയ രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, കെ.സി. വേണുഗോപാൽ തുടങ്ങിയ കോൺഗ്രസ് നേതാക്കളെ അറസ്റ്റ് ചെയ്ത് മർദ്ദിച്ച നടപടിയിൽ പ്രതിഷേധിട്ടും ചേലേരി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചേലേരിമുക്ക് ബസാറിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു.
മണ്ഡലം പ്രസിഡണ്ട് എൻ.വി. പ്രേമാനന്ദൻ അധ്യക്ഷത വഹിച്ച യോഗം ദളിത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ദാമോദരൻ കൊയിലേരിയൻ ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി പി.കെ. രഘുനാഥൻ, ബ്ലോക്ക് ട്രഷറർ പി.കെ. പ്രഭാകരൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. പരിപാടിക്ക് പി.പി. യൂസഫ്, കെ.പി. അനിൽകുമാർ, വാമനൻ, പ്രവീൺ ചേലേരി, രജീഷ് മുണ്ടേരി, വേലായുധൻ പി., അശോകൻ എം.കെ., എം.പി. പ്രഭാകരൻ, കെ. ഭാസ്കരൻ, പി. പ്രകാശൻ എന്നിവർ നേതൃത്വം നൽകി.
