പള്ളിപ്പറമ്പ് :- പള്ളിപ്പറമ്പ് - തൈലവളപ്പ് റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ട് കോടിപ്പോയിൽ ലീഗ് ഓഫീസിൽ നാട്ടുകാരുടെയും ജനപ്രതിനിധികളുടെയും യോഗം ചേർന്നു. റോഡ് നിർമ്മാണ പ്രവൃത്തികൾ വേഗത്തിലാക്കുന്നതിന്റെ ഭാഗമായി പ്രദേശവാസികളുമായി ചർച്ച നടത്തി സ്ഥലം ഉടമകളിൽ നിന്ന് അനുമതി വാങ്ങാൻ യോഗത്തിൽ തീരുമാനമായി. പുഞ്ചിരി റോഡിനെ തൈലവളപ്പുമായി ബന്ധിപ്പിക്കുക, പുളിക്കൽ റോഡ് - ടില്ലർ പാത്ത് നിർമ്മാണം പൂർത്തിയാക്കുക, കോടിപ്പോയിൽ മുതൽ പുഞ്ചിരി റോഡ് വരെ നടപ്പാത നിർമ്മിക്കുക എന്നീ തീരുമാനങ്ങളെടുത്തു.
ജില്ലാ പഞ്ചായത്ത് മെമ്പർ കോടിപ്പോയിൽ മുസ്തഫ യോഗം ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ പി.വി റഹ്മത്ത് അധ്യക്ഷത വഹിച്ചു. എം.കെ കുഞ്ഞഹമ്മദ് കുട്ടി സംസാരിച്ചു. എം.വി മുസ്തഫ, അസീസ് ഹാജി.സി, അശ്രഫ് ഹാജി കെ.കെ, മൂസ കോയാട്ട്, കെ.എൻ മുനീർ, ഇ.കെ മുഹമ്മദ്, ജലീൽ എൻ കെ , മഷ്ഹൂദ്.സി, മുസ്തഫ വി.കെ, അബ്ദുറഹ്‌മാൻ കെ.കെ, യഹ്യ സി.കെ ,അബ്ദുറഹ്മാൻ ടി.വി, സമീർ എം.കെ, അശ്രഫ് പുളിക്കൽ, കുഞ്ഞാഹ്മദ് എന്നിവർ പങ്കെടുത്തു. ടി.വി ഗഫൂർ സ്വാഗതവും കെ.പി മഹമൂദ് നന്ദിയും പറഞ്ഞു.






