കണ്ണാടിപ്പറമ്പ് ദേശസേവ യു.പി സ്കൂളിൽ നവീകരിച്ച കമ്പ്യൂട്ടർ ലാബ് ഉദ്ഘാടനം കെ.വി സുമേഷ് MLA നിർവഹിച്ചു


കണ്ണാടിപ്പറമ്പ് :- ദേശസേവ യു.പി സ്കൂളിൽ അത്യാധുനിക സൗകര്യങ്ങളോടെ നവീകരിച്ച കമ്പ്യൂട്ടർ ലാബിന്റെ ഉദ്ഘാടനം അഴീക്കോട് മണ്ഡലം എം.എൽ.എ കെ.വി സുമേഷ് നിർവ്വഹിച്ചു. സ്കൂളിലെ വിദ്യാർത്ഥികൾക്ക് ആധുനിക ഐ.ടി വിദ്യാഭ്യാസം കൂടുതൽ സുഗമമാക്കുന്ന രീതിയിലാണ് ലാബ് സജ്ജീകരിച്ചിരിക്കുന്നത്. ചടങ്ങിൽ നാറാത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റഹ്മത്ത്.കെ അധ്യക്ഷത വഹിച്ചു. 

നാറാത്ത് ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ കെ.പുരുഷോത്തമൻ, പി ടി എ പ്രസിഡന്റ് അനിൽ കുമാർ, സീനിയർ അസിസ്റ്റന്റ് എ.ബിന്ദു, എസ്.ആർ.ജി കൺവീനർ രമ്യ വി.വി എന്നിവർ ചടങ്ങിൽ ആശംസകളർപ്പിച്ച് സംസാരിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് വി.കെ സുനിത ടീച്ചർ സ്വാഗതവും സ്കൂൾ സ്റ്റാഫ് സെക്രട്ടറി എം.രജനി നന്ദിയും പറഞ്ഞു.


Previous Post Next Post