വിദ്യാർത്ഥികൾക്കിടയിലേക്ക് ലോറി പാഞ്ഞുകയറി സ്കൂൾ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം ; മൂന്ന് പേർക്ക് ഗുരുതര പരിക്ക്


പാലക്കാട് :- പാലക്കാട് വിദ്യാർത്ഥികൾക്ക് നേരെ ലോറി പാഞ്ഞുകയറി ഉണ്ടായ അപകടത്തിൽ ഒരു വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. യുവക്ഷേത്ര കോളജിലെ വിദ്യാർത്ഥി മുഹമ്മദ് ഫർഹാനാണ് മരിച്ചത്. പാലക്കാട് മുണ്ടൂർ ഒമ്പതാം മെയിലിൽ വെച്ചാണ് അപകടം ഉണ്ടായത്. ആശുപത്രി 5 മാലിന്യവുമായി പോവുകയായിരുന്ന ലോറി വിദ്യാർത്ഥികൾക്ക് നേരെ ഇടിച്ചു കയറുകയായിരുന്നു. മുണ്ടൂർ സ്വകാര്യ കോളേജിലെ വിദ്യാർത്ഥികളായ മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേറ്റു.

Previous Post Next Post