കൊളച്ചേരി :- നണിയൂർ വിദ്യാഭിവർദ്ധിനി വായനശാല & ഗ്രന്ഥാലയം, ജില്ലാ ഹോമിയോ ആശുപത്രി ആയുഷ് മിഷൻ പദ്ധതി എന്നിവ സംയുക്തമായി ഹോമിയോ മെഡിക്കൽ ക്യാമ്പും ആരോഗ്യ ബോധവൽക്കരണ ക്ലാസും പ്രഷർ ഷുഗർ പരിശോധന ക്യാമ്പും സംഘടിപ്പിച്ചു.
കൊളച്ചേരി ഗ്രാമപഞ്ചായത്ത് മെമ്പർ പ്രസന്ന ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഡോക്ടർ വിന്ധ്യ വിശ്വനാഥൻ, ഡോക്ടർ ജയപ്രഭ എന്നിവർ ക്ലാസ്സെടുത്തു. കെ.രാമകൃഷ്ണൻ, വി.രമേശൻ, കെ.വി ജലജ എന്നിവർ സംസാരിച്ചു.
