ജില്ലാതല ഓണാഘോഷത്തിൽ കലാപരിപാടികൾ അവതരിപ്പിക്കാം


കണ്ണൂർ :- സംസ്ഥാന വിനോദ സഞ്ചാര വകുപ്പ്, കണ്ണൂർ ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ എന്നിവ ചേർന്ന് നടത്തുന്ന ഓണാഘോഷ പരിപാടികളുടെ ഭാഗമായി വിവിധ കലാ പരിപാടികൾ അവതരിപ്പിക്കാൻ അവസരം​.

ആഗസ്റ്റ് 22 മുതൽ 30 വരെ കണ്ണൂർ ടൗൺ സ്‌ക്വയറിലാണ് പരിപാടി. താൽപര്യമുള്ളവർ dtpckannur.com ലിങ്കിൽ നിന്ന് അപേക്ഷ ഫോം ഡൗൺലോഡ് ചെയ്ത് ആവശ്യമായ രേഖകൾ സഹിതം ആഗസ്ത് ​നാലിനകം നേരിട്ടോ തപാൽ മുഖേനയോ അപേക്ഷ സമർപ്പിക്കണം.

വിലാസം: സെക്രട്ടറി, ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ, താലൂക്ക് ഓഫീസ് കോമ്പൗണ്ട്, കാൽ ടെക്സ്, കണ്ണൂർ -670 002. ഫോൺ : 8330858604


Previous Post Next Post