കൊളച്ചേരി - കുമാരൻ പീടികയിലെഅപകടാവസ്ഥയിലുള്ള ഓവ് ചാലിന് സ്ലാബ് സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് എം.എൽ.എയ്ക്ക് നിവേദനം നൽകി.

 


കൊളച്ചേരി: -കൊളച്ചേരി മുക്ക് - നെല്ലിക്കപ്പാലം - ചെക്കിക്കുളം റോഡിലെ കുമാരൻ പീടിക ബസ് സ്റ്റോപ്പിന് സമീപമുള്ള ഓവ് ചാലിന് സ്ലാബ് സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ എം.എൽ.എ ടി.കെ. ഗോവിന്ദൻ മാസ്റ്റർക്ക് നിവേദനം നൽകി.

​റോഡരികിലെ ഓവ് ചാൽ തുറന്നു കിടക്കുന്നത് കാൽനടയാത്രക്കാർക്കും ബസ് കാത്തുനിൽക്കുന്നവർക്കും വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്. പ്രത്യേകിച്ച് മഴക്കാലത്ത് ചാൽ കാണാൻ കഴിയാത്തത് അപകടങ്ങൾക്ക് വഴിവെക്കുന്നുണ്ടെന്നും, അടിയന്തരമായി സ്ലാബ് ഇട്ട് മൂടി സുരക്ഷ ഉറപ്പാക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു. വിഷയം ഗൗരവമായി പരിഗണിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കാമെന്ന് എം.എൽ.എ ഉറപ്പുനൽകി.

Previous Post Next Post