സംസ്ഥാനത്ത് ഇന്ന് സ്വർണ്ണത്തിനും വെള്ളിക്കും വിലകുറഞ്ഞു


തിരുവനന്തപുരം :- സംസ്ഥാനത്ത് സ്വർണ വിലയിൽ ഇടിവ്. ഇന്ന് രാവിലത്തേക്ക് ഗ്രാമിന് 170 രൂപയും പവന് 1360 രൂപയുമാണ് കുറഞ്ഞിരിക്കുന്നതെന്ന് കേരള ഗോൾഡ് ആൻ്റ് സിൽവർ മെർച്ചന്റ്സ് അസോസിയേഷൻ അറിയിച്ചു. ഇതോടെ നിലവിൽ കേരളത്തിൽ 22 കാരറ്റ് സ്വർണം ഗ്രാമിന് 13,230 രൂപയും പവന് 1,05,840 രൂപയുമായി വില. 

18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 140 രൂപ കുറഞ്ഞ് ഇന്ന് ഗ്രാമിന് 10,870 രൂപയിലാണ് വ്യാപാരം നടക്കുന്നത്. സമീപ ദിവസങ്ങളിലെല്ലാം സ്വർണ വില കൂടുന്ന ട്രെന്റ് ആയിരുന്നു നിലനിന്നിരുന്നതെങ്കിൽ ഇന്ന് കഥയാകെ മാറി.  സംസ്ഥാനത്ത് വെള്ളി വിലയിലും ഇടിവുണ്ടായിട്ടുണ്ട്. നിലവിൽ 22 കാരറ്റ് വെള്ളി ഗ്രാമിന് 235 രൂപയിലും 10 ഗ്രാമിന് 2,350 രൂപയിലും ആണ് വ്യാപാരം

Previous Post Next Post