വിവിധ പരീക്ഷകളിൽ വിജയികളായ കൊളച്ചേരി ഗ്രാമപഞ്ചായത്തിലെ പ്രതിഭകൾക്കുള്ള അനുമോദനവും 'ഓപ്പറേഷൻ തൂഫാൻ' ബോധവൽക്കരണവും സംഘടിപ്പിച്ചു
കൊളച്ചേരി :- കൊളച്ചേരി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ പഞ്ചായത്തിലെ ഉന്നതവിജയികളെ അനുമോദിക്കാൻ 'എക്സെല്ലൻഷ്യ 2026' ഉം (Excellencia 2026) ലഹരി വിരുദ്ധ ബോധവൽക്കരണത്തിന്റെ ഭാഗമായി 'ഓപ്പറേഷൻ തൂഫാൻ - ദ നാർക്കോ ഹണ്ട്' എന്ന പരിപാടിയും കൊളച്ചേരി മിനി സ്റ്റേഡിയത്തിൽ വെച്ച് സംഘടിപ്പിച്ചു.
അനുമോദന പരിപാടി എം.എൽ.എ ടി.കെ ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി. ഷമീമ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗങ്ങളായ മുസ്തഫ കോടിപ്പൊയിൽ, മോഹനൻ മൂത്തേടത്ത് എന്നിവർ മുഖ്യാതിഥികളായി. സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്റെയും സമഗ്ര ശിക്ഷാ കേരളത്തിന്റെയും (SSK) ആഭിമുഖ്യത്തിൽ ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച 'എന്റെ മരം ഡയറി' ജില്ലാതല മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ പള്ളിപ്പറമ്പ് ഗവ: എൽ.പി സ്കൂളിൾ വിദ്യാർത്ഥി നൗറ മറിയത്തെ ചടങ്ങിൽ വെച്ച് അനുമോദിച്ചു.
വിവിധ ബ്ലോക്ക്-ഗ്രാമപഞ്ചായത്ത് പ്രതിനിധികളും ആസൂത്രണ സമിതി അംഗങ്ങളും ഉൾപ്പെടെയുള്ള പ്രമുഖർ ആശംസകൾ നേർന്നു. കമ്പിൽ മാപ്പിള ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ കെ.രാജേഷ് മാസ്റ്റർ മറുപടി പ്രസംഗം നടത്തി. വൈസ് പ്രസിഡന്റ് കെ.വത്സൻ സ്വാഗതവും പഞ്ചായത്ത് സെക്രട്ടറി ഇൻ ചാർജ് ഇ.ജനേഷ് നന്ദിയും പറഞ്ഞു.
ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് 'ഓപ്പറേഷൻ തൂഫാൻ - ദ നാർക്കോ ഹണ്ട്' ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി. ഷമീമ ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്റ് കെ.വത്സൻ അധ്യക്ഷത വഹിച്ചു. വിമുക്തി മിഷൻ തളിപ്പറമ്പ് അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഷാജി വി.വി ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് നയിച്ചു.