പള്ളിയിലേക്ക് പോകവേ മരംപൊട്ടി ദേഹത്ത് വീണ് വ്യാപാരിക്ക് ദാരുണാന്ത്യം


പയ്യന്നൂര്‍ :- പള്ളിയിലേക്ക് പോകവേ മരം പൊട്ടി ദേഹത്ത് വീണ് ഗുരുതമായി പരിക്കേറ്റ പയ്യന്നൂരിലെ വ്യാപാരി മരിച്ചു. പയ്യന്നൂര്‍ സെന്റ് മേരീസ് സ്‌കൂളിന് മുന്നിലെ തയ്യല്‍ മെഷീന്‍ വിൽപന കേന്ദ്രമായ നാഷണല്‍ സ്റ്റോര്‍ ഉടമ രാമന്തളി വടക്കാമ്പാട്ടെ ചേനോത്ത് അങ്ങാടിയില്‍ ഇസ്മായിൽ (63) ആണ് മരിച്ചത്. ഇന്നലെ രാത്രിയിലാണ് അപകടം നടന്നത്.

ബൈക്കിലെത്തിയ ഇസ്മായില്‍ വാഹനം നിര്‍ത്തിയിട്ട് പള്ളിയിലേക്ക് പോകവെയാണ് അപകട. കണ്ണൂരിലെ സ്വകാര്യ ശുപത്രിയിലെ ചികിത്സക്കിടെയായിരുന്നു അന്ത്യം. പരേതരായ ഇറയത്ത് മുഹമ്മദ് കുഞ്ഞിയുടേയും ചേനോത്ത് ഹവ്വ ഉമ്മയുടേയും മകനാണ്. 

ഭാര്യ : സി.എച്ച് ഖൈറുന്നിസ

മക്കള്‍ : സുഹൈല്‍, ജുസൈല, മുഹമ്മദ്

മരുമക്കൾ : ആയിഷ തൃക്കരിപ്പൂർ, ഷക്കീൽ എട്ടിക്കുളം

സഹോദരങ്ങള്‍ : മുഹമ്മദ് ഇക്ബാല്‍, മുഹമ്മദ് റാഫി, പരേതരായ അബ്ദുറഹ്മാന്‍, ഇബ്രാഹിം ഹസ്സന്‍. പയ്യന്നൂർ പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി.


Previous Post Next Post