വൈവിധ്യം തകർക്കുന്നത് ഗാന്ധിയുടെ രാഷ്ട്രീയത്തിന് എതിര് : എം കെ വേണു

 


കമ്പിൽ :-വൈവിധ്യമാണ് ഇന്ത്യയുടെ ആത്മാവെന്നും അത് തകർക്കുന്നത് ഗാന്ധിജിയുടെ രാഷ്ട്രീയ സ്വപ്നത്തിന് എതിരാണെന്നും പ്രശസ്ത ജേർണലിസ്റ്റും  സോഷ്യൽ ആക്റ്റിവിസ്റ്റുമായ എം കെ വേണു അഭിപ്രായപ്പെട്ടു. മുപ്പത്തി മൂന്നാമത് എസ് എസ് എഫ് കണ്ണൂർ ജില്ലാ സാഹിത്യോത്സവ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ഒരു ദേശം, ഒരു ഭാഷ, ഒരു തെരഞ്ഞെടുപ്പ് എന്ന മുദ്രാവാക്യം ഉയർത്തുന്ന ഭരണകൂടം ഇന്ത്യയുടെ വൈവിധ്യം തകർക്കാനും ചരിത്ര സത്യങ്ങളെ മായ്ക്കാനുമാനാണ് ശ്രമിക്കുന്നത്.   'വർത്തമാന കാലത്തെ നിയന്ത്രിക്കുന്നവർ ഭൂതകാലം നിർണയിക്കുന്നു, ഭൂതം നിർണയിക്കുന്നവർ ഭാവിയെ ചിട്ടപ്പെടുത്തുന്നു' എന്ന ജോർജ് ഓർവലിന്റെ പ്രശസ്തമായ വാക്കുകൾ ഇന്നത്തെ ഭരണകൂട അജണ്ടകൾ തുറന്നു കാട്ടുന്നുണ്ട്. എസ് എസ് എഫ് ജില്ലാ സാഹിത്യോത്സവ് ഉയർത്തുന്ന 'യു ആർക്കൈവ്ഡ്' എന്ന പ്രമേയം ചരിത്ര സത്യങ്ങൾ വീണ്ടെടുക്കാനുള്ള പ്രാധാന്യം വിളിച്ചോതുന്നുണ്ട്.  കേരളത്തിലെ മത മൈത്രിയും സാഹിത്യ ബോധവും വിദ്യാർത്ഥികളുടെ ഊർജസ്വലതയും ശ്ലാഘനീയമാണെന്നും അദ്ദേഹം പ്രസ്താവിച്ചു.

ചടങ്ങിൽ സാഹിത്യോത്സവ് സമിതി ചെയർമാനും എസ് എസ് എഫ് കണ്ണൂർ ജില്ലാ സെക്രട്ടറിയുമായ മുനീർ ഇർഫാനി അധ്യക്ഷത വഹിച്ചു. രിസാല അപ്ഡേറ്റ് സി ഇ ഒ യും മുൻ എസ് എസ് എഫ് സംസ്ഥാന സെക്രട്ടറിയുമായ സി എൻ ജഅഫർ സാദിഖ് സാഹിത്യ പ്രഭാഷണം നടത്തി. എസ് എസ് എഫ് ജില്ലാ സെക്രട്ടറി ഫായിസ് അബ്ദുള്ള പ്രമേയാവതരണം നടത്തി.

എസ് വൈ എസ് സംസ്ഥാന സെക്രട്ടറി അബ്ദുറഷീദ് മാസ്റ്റർ നരിക്കോട്, കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ്‌ മുഹമ്മദ്‌ മിസ്ബഹി ചൊക്ലി തുടങ്ങിയവർ സംസാരിച്ചു. ആർ പി ഹുസൈൻ മാസ്റ്റർ, എം കെ ഹാമിദ് മാസ്റ്റർ, യു സി അബ്ദുൽ മജീദ്, വി വി അബൂബക്കർ മുസ്‌ലിയാർ, സഹദ് ഖുതുബി,സമീർ മാസ്റ്റർ, ശംസുദ്ധീൻ സഖാഫി തുടങ്ങിയ പ്രസ്ഥാനിക സാംസ്‌കാരിക നേതാക്കൾ പങ്കെടുത്തു. എസ് എസ് എഫ് ജില്ലാ സെക്രട്ടറി ഡോ അബ്ദുള്ള സ്വാഗതവും സവാദ് സി പി നന്ദിയും പറഞ്ഞു.

 അഞ്ചു ദിവസമായി നീണ്ടു നിൽക്കുന്ന ജില്ലാ സാഹിത്യോത്സവ് ഇന്ന് സമാപിക്കും. രാവിലെ ഏഴ് മുതൽ മത്സരങ്ങൾ ആരംഭിക്കും. രാവിലെ 9: 30ന് എസ് എസ് എഫ് സംസ്ഥാന സെക്രട്ടറി ഡോ അബൂബക്കർ 'ആർക്കൈവ് ഇൻ ക്വസ്റ്റൻ' സെഷൻ നേതൃത്വം നൽകും. 10:30ന് ടി പി സൈഫുദ്ധീൻ (സെക്രട്ടറി, എസ് എസ് എഫ് കേരള), ഡോ അബ്ദുള്ള (പൾമോണോളജിസ്റ്റ്, ക്രിട്ടിക്കൽ കെയർ സ്പെഷ്യലിസ്റ്റ്, ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽ, കണ്ണൂർ), മുഹമ്മദ്‌ അസീബ് (ബി എസ് സി എം എൽ ടി, ഗവണ്മെന്റ് മെഡിക്കൽ കോളേജ്, കണ്ണൂർ), മുഹമ്മദ്‌ അയ്മൻ (ബി ടെക്ക്, കെ എം സി ടി എഞ്ചിനീയറിങ് കോളേജ്) തുടങ്ങിയവരുടെ നേതൃത്വത്തിൽ 'ക്യാമ്പസ്‌ വേർഡ്‌സ്' സെഷൻ നടക്കും.

വൈകിട്ട് മൂന്നിന് സയ്യിദ് സുഹൈൽ തങ്ങളുടെ പ്രാർത്ഥനയോടെ ആരംഭിക്കുന്ന സമാപന സമ്മേളനം കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന ഉപാധ്യക്ഷൻ പട്ടുവം കെ പി അബൂബക്കർ മുസ്‌ലിയാർ ഉദ്ഘാടനം ചെയ്യും. എസ് എസ് എഫ് ദേശീയ സെക്രട്ടറി ഫിർദൗസ് സഖാഫി അനുമോദന പ്രഭാഷണം നടത്തും. അബ്ദു റഹ്മാൻ ബാഖവി പരിയാരം, ഹക്കീം സഅദി, മുസ്തഫ ദാരിമി, റഷീദ് ദാരിമി തുടങ്ങിയവർ അവാർഡ് വിതരണം നടത്തും. അബ്ദു റഷീദ് സഖാഫി മെരുവമ്പായി, മുനവ്വിർ അമാനി, ഷുഹൈബ് പി വി, റഫീഖ് അമാനി, അബ്ദു റഹ്മാൻ കല്ലായി, പി കെ അബ്ദു റഹ്മാൻ മാസ്റ്റർ, ബി എ മുഹമ്മദ്‌ അജീർ സഖാഫി, മുഹമ്മദ്‌ സാലിം പാമ്പുരുത്തി തുടങ്ങിയ പ്രസ്ഥാനിക നേതാക്കൾ സംബന്ധിക്കും.

Previous Post Next Post