സംസ്ഥാന ഹോക്കി ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന കണ്ണൂർ ജില്ലാ ജൂനിയർ ഹോക്കി ടീമിന് യാത്രയയപ്പ്


കണ്ണൂർ :- ജൂലൈ 2 മുതൽ 4 വരെ കൊല്ലം ന്യൂ ഹോക്കി സ്റ്റേഡിയത്തിൽ വെച്ച് നടക്കുന്ന സംസ്ഥാന ജൂനിയർ (ബോയ്സ്) ഹോക്കി ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന കണ്ണൂർ ജില്ലാ ടീമിന് കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ യാത്രയയപ്പ് നൽകി.  തലശ്ശേരി നെട്ടൂർ ഓപ്റ്റിക്കൽസ് മാനേജിങ്ങ് ഡയരക്ടർ കെ.ആർ രജീഷ് യാത്രയയപ്പ് ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്ത് ടീമിൻ്റെ ജേഴ്സിയും ഉപഹാരമായി സൺ ഗ്ലാസ്സുകളും വിതരണം ചെയ്തു. 

കണ്ണൂർ ഹോക്കി രക്ഷാധികാരി കെ.ജെ ജോൺസൺ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. ടൂർ ഓപ്പറേറ്റിങ്ങ് കണ്ണൂർ ജില്ലാ അസോസിയേഷൻ സെക്രട്ടറി എ.സദാനന്ദൻ (സദു) ആശംസകളർപ്പിച്ചു. കണ്ണൂർ ഹോക്കി സെക്രട്ടറി കെ.വി ഗോകുൽ ദാസ് സ്വാഗതവും ടീം മാനേജർ സയാൻ സലാഹുദ്ദീൻ നന്ദിയും പറഞ്ഞു. പരശുറാം എക്സ്പ്രസ്സിനാണ് കണ്ണൂർ ടീം യാത്രപുറപ്പെട്ടത്. ജൂലൈ 2 ന് വ്യാഴാഴ്ച രാവിലെ 6.30 നാണ് കാസർഗോഡ് ടീമുമായി ആദ്യ മത്സരം. 




   

Previous Post Next Post