സാംസ്കാരിക വകുപ്പും എടക്കാട് ബ്ലോക്ക് പഞ്ചായത്തും സംയുക്തമായി സംഘടിപ്പിക്കുന്ന സൗജന്യ ദഫ് പരിശീലനം ഉദ്ഘാടനം ചെയ്തു


കമ്പിൽ :- സാംസ്കാരിക വകുപ്പും എടക്കാട് ബ്ലോക്ക് പഞ്ചായത്തും സംയുക്തമായി വജ്ര ജൂബിലി ഫെലോഷിപ്പ് പദ്ധതിയുടെ ഭാഗമായി കമ്പിൽ മാപ്പിള ഹയർസെക്കൻ്ററി സ്കൂൾ കേന്ദ്രീകരിച്ച് സംഘടിപ്പിക്കുന്ന സൗജന്യ ദഫ് പരിശീലനത്തിൻ്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെവി ബിജു ഉദ്ഘാടനം ചെയ്തു. കൊളച്ചേരി പഞ്ചായത്ത് പ്രസിഡൻ്റ് ടി.വി ഷമീമ അധ്യക്ഷത വഹിച്ചു.

ബ്ലോക്ക് കോർഡിനേറ്റർ നിഷാദ് ഷാൻ പദ്ധതി വിശദീകരിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ പി.കെ.പി നസീർ, കെ.സി.പി ഫൗസിയ, സ്കൂൾ പ്രിൻസിപ്പാൾ കെ.രാജേഷ്, PTA പ്രസിഡൻ്റ് എം.നിസാർ, സ്‌കൂൾ അധ്യാപകൻ എൻ. നസീർ, ബ്ലോക്ക് പഞ്ചായത്ത് ജി.ഒ ഗിരാജ്, എക്സ്റ്റൻഷൻ ഓഫീസർ പ്രശാന്ത് എന്നിവർ സംസാരിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ ശ്രീധരൻ സംഘമിത്ര സ്വാഗതം പറഞ്ഞു.

Previous Post Next Post