കട്ടോളി :- കട്ടോളി നവകേരള വായനശാല & ഗ്രന്ഥാലയം യുവജനവേദിയുടെ ആഭിമുഖ്യത്തിൽ കട്ടോളി കനാൽ പാലം ജംഗ്ഷനിൽ പെനാൽറ്റി ഷൂട്ട് മത്സരം സംഘടിപ്പിച്ചു. വായനശാല പ്രസിഡണ്ട് എം.സി വിനത പന്തുതട്ടി മത്സരം ഉദ്ഘാടനം ചെയ്തു.
യുവജനവേദി പ്രസിഡണ്ട് പ്രത്യുഷ്.കെ അധ്യക്ഷത വഹിച്ചു. യുവജനവേദി സെക്രട്ടറി ഷിബിൻ എ.പി സ്വാഗതം പറഞ്ഞു. നിരവധി ഫുട്ബോൾ പ്രേമികൾ പരിപാടിയിൽ പങ്കെടുത്തു.
