മയ്യിൽ :- കനത്ത മഴയിൽ മയ്യിൽ പോലീസ് സ്റ്റേഷന്റെ മേൽക്കൂര തകർന്നു. സ്റ്റേഷന്റെ പിറകുവശത്തെ മേൽക്കൂരയുടെ ഒരു ഭാഗമാണ് മഴയിൽ തകർന്ന് വീണത്. ഓടുകൾ ഇളകി താഴേക്ക് വീണു. പോലീസ് ഉദ്യോഗസ്ഥർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
16 വർഷമായി പോലീസ് സ്റ്റേഷൻ മയ്യിൽ ടൗണിലെ കാലപ്പഴക്കം ചെന്ന ഈ വാടക കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. പുതിയ കെട്ടിടത്തിന് സ്ഥലം ലഭിച്ചെങ്കിലും ഇതുവരെയായി നിർമ്മാണം തുടങ്ങിയില്ല. 2025 ഓഗസ്റ്റ് 12 ന് പുതിയ പോലീസ് സ്റ്റേഷന് തറക്കല്ലിട്ടിരുന്നു.
