കുറ്റ്യാട്ടൂർ :- കുറ്റ്യാട്ടൂർ ഹൈദ്രോസ് ജുമാ മസ്ജിദിനു കീഴിൽ ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി തൂഫാൻ ഐക്യ ദാർഢ്യ സംഗമം സംഘടിപ്പിച്ചു. ജുമാ നിസ്കാരത്തിന് ശേഷം പള്ളി അങ്കണത്തിൽ നടന്ന പരിപാടി ഗ്രാമപഞ്ചായത്ത് മെമ്പർ യുസഫ് പാലക്കൽ ഉദ്ഘാടനം ചെയ്തു.
മഹല്ല് പ്രസിഡന്റ് സി.പി മുസ്തഫ അധ്യക്ഷത വഹിച്ചു. എക്സൈസ് പ്രിവന്റ്റീവ് ഓഫീസർ സമീർ ധർമ്മടം ക്ലാസ്സിന് നേതൃത്വം നൽകി. ജൗഹർ അസ്ഹരീ ആശംസയർപ്പിച്ച് സംസാരിച്ചു. മഹല്ല് ട്രഷറര്‍ ഇബ്രാഹിം, അഷ്‌റഫ്, മുസമ്മിൽ അസ്അദി, എന്നിവർ പങ്കെടുത്തു. സെക്രട്ടറി ശറഫുദ്ധീൻ സ്വാഗതം പറഞ്ഞു.
