ചട്ടുകപ്പാറ :- കേരള പ്രവാസി സംഘം വേശാല വില്ലേജ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. ജില്ലാ വൈസ് പ്രസിഡണ്ട് പ്രശാന്ത് എടക്കാനം ഉദ്ഘാടനം ചെയ്തു.
വില്ലേജ് പ്രസിഡണ്ട് കണ്ടോത്ത് രതീഷ് അദ്ധ്യക്ഷത വഹിച്ചു ഏരിയ സെക്രട്ടറി കെ.വി ശിവൻ, പ്രസിഡണ്ട് വി.കെ രാജീവൻ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. വില്ലേജ് സെക്രട്ടറി കെ.പ്രജിത്ത് സ്വാഗതം പറഞ്ഞു.



